മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം. പ്രദേശവാസിയുടെ വളർത്തുനായയെ ആക്രമിച്ചു കൊന്നു. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ പട്ടിയെയാണ് കൊന്നത്. നായയെ കൊന്നത് പുലിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ കോട്ടോപാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്തിരുന്നു. കൂടാതെ തത്തേങ്ങലത്ത് പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.
കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ്. കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്.
പുലർച്ചെ ആറു മണിയോടെ പുലി ചത്തു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.
Story Highlights: It is suspected that the tiger has descended again in Mannarkkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here