എഴുത്തുകാരി സോഫിയാ ഷാജഹാന്റെ കവിതാസമാഹാരത്തിന് പുരസ്‌കാരം

കേരള ബുക്സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലയേഴ്‌സിന്റെ പ്രൊഫസര്‍ എരുമേലി പരമേശ്വരന്‍ പിള്ള സ്മാരക കഥാ, കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌കാരം സൗദിയിലെ ദമ്മാമിലെ എഴുത്തുകാരി സോഫിയാ ഷാജഹാന്റെ മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭത്തിനാണ് ലഭിച്ചത്.
കഥാ പുരസ്‌കാരം ലത ലക്ഷ്മിയുടെ ചെമ്പരത്തിയും നേടി.
97കഥകളില്‍ നിന്നും 123 കവിതകളില്‍ നിന്നുമാണ് ഈ കൃതികള്‍ തിരഞ്ഞെടുത്തത്. 15,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 25 ന് തിരുവനന്തപുരത്തു പ്രൊഫ. മുണ്ടശ്ശേരി സ്മാരക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രവാസി എഴുത്തുകാരി സോഫിയാ ഷാജഹാന്റെ ആറാമത്തെ കവിതാ സമാഹാരമാണ് മാക്ള്‍ബെത് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം.
നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക് നടന്ന വാക്കുകള്‍, ഒറ്റമുറിവ്, ഒരേ പല മിടിപ്പുകള്‍ എന്നിവയാണ് സോഫിയ ഷാജഹാന്റെ മറ്റു കൃതികള്‍. ദമ്മാം ദാര്‍ അല്‍ സ്സിഹ മെഡിക്കല്‍ സെന്റ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സോഫിയ കൊല്ലം സ്വദേശിനിയാണ്. ഷാജഹാനാണ് ഭര്‍ത്താവ്.
Story Highlights: writer sophia shahjahan’s poetry collection won award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here