Advertisement
kabsa movie

ബാഴ്സയെ വിടാതെ ടെബാസ്; ഗാവിയെ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച കോടതി വിധിക്കെതിരെ ലാ ലിഗ

February 1, 2023
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പള നിയന്ത്രണം ചൂണ്ടിക്കാട്ടി യുവ മിഡ്ഫീൽഡർ ഗാവിയെ ഫസ്റ്റ് ടീമിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരുന്ന ലാ ലിഗക്കെതിരെ ബാഴ്സലോണ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഗാവിയ്ക്ക് ആറാം നമ്പർ ജഴ്സി നൽകാനും തീരുമാനമായി. എന്നാൽ, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് ലാ ലിഗയുടെ തീരുമാനം.

തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്ന് ലാ ലിഗ പറയുന്നു. അതുകൊണ്ട് തന്നെ അപ്പീൽ നൽകുമെന്ന് ലാ ലിഗ അറിയിച്ചു.

2026 വരെയാണ് 18കാരനായ സ്പാനിഷ് താരം ബാഴ്സയുമായി കരാർ ഒപ്പിട്ടത്. എന്നാൽ, ശമ്പള നിയന്ത്രണം ചൂണ്ടിക്കാട്ടി താരത്തെ രജിസ്റ്റർ ചെയ്യാൻ ലാ ലിഗ അനുവദിച്ചിരുന്നില്ല. യൂത്ത് ടീം താരമായിത്തന്നെയാണ് ഗാവി കളിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഈ സീസണൊടുവിൽ താരം ഫ്രീ ഏജൻ്റായി മാറും. കഴിഞ്ഞ ആഴ്ച തന്നെ ഗാവിയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സ ശ്രമിച്ചെങ്കിലും ലാ ലിഗ പ്രസിഡൻ്റ് യാവിയർ ടെബാസ് ഇതിന് അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ബാഴ്സ കോടതിയെ സമീപിച്ചത്.

Story Highlights: barcelona gavi registration la liga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement