Advertisement

ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

October 1, 2024
Google News 2 minutes Read
Andre Iniesta

സോക്കര്‍ ചരിത്രത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്പെയിന്‍ സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഒക്ടോബര്‍ എട്ടിന് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ താരത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. തന്റെ കരിയറില്‍ ഏറിയ സമയവും എട്ടാം നമ്പര്‍ ഉള്ള ജഴ്സിയായിരുന്നു ഇനിയസ്റ്റ് ധരിച്ചിരുന്നത്. ഇതാണ് വിരമിക്കലിന്റെ ഔദ്യോഗിക ചടങ്ങ് എട്ടാം തീയ്യതി തന്നെ സംഘടിപ്പിക്കുന്നത്. ബാഴ്സലോനയുടെ മധ്യനിര നിയന്ത്രിച്ചിരുന്ന താരം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വിരമിക്കല്‍ സോക്കര്‍ ലോകത്തെത്തിയത്. പുറംതിരിഞ്ഞ് നില്‍ക്കുന്ന ഇനിയസ്റ്റയുടെ ചിത്രത്തില്‍ ‘Coming Soon 08.10.24.’ എന്ന് പെയിന്റ് ചെയ്യുന്ന വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

Story Highlights: Andres Iniesta is set to retire from professional football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here