കോഴിക്കോട് പാട്ടിന്റെ ലഹരി നിറയാൻ ഇനി എട്ടുനാൾ കൂടി മാത്രം

കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. [ dB Night by Flowers Kozhikode]
ഇനി വെറും ഒൻപതുനാളുകളുടെ കാത്തിരിപ്പ് മാത്രമാണ് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ കോഴിക്കോടൻ മണ്ണിൽ അരങ്ങേറാൻ ബാക്കിയുള്ളത്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അതേസമയം, മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളും ഗായകരും ഒന്നിച്ചെത്തുന്നതിനാൽ സംഗീതാസ്വാദകരും ആവേശത്തിലാണ്. അതുപോലെ തന്നെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ കോണ്ടസ്റ്റുമൊരുക്കിയിട്ടുണ്ട് ഫ്‌ളവേഴ്സ് ടിവിയും 24 ന്യൂസും. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ വേദിയിൽ പെർഫോം ചെയ്യുന്ന ഗായകരുടെയും ബാൻഡിന്റെയോ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനം ഫളവേഴ്‌സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിൽ നൽകിയിരിക്കുന്ന കോണ്ടസ്റ്റ് കാർഡിന് താഴെ കമന്റ്റ് ചെയ്യുക. ഒപ്പം ആരുടെയൊപ്പമാണോ നിങ്ങൾക്ക് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ ആഗ്രഹം, അവരെയും കമന്റിനൊപ്പം മെൻഷൻ ചെയ്യുക.
ദിവസേന കമന്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് രണ്ടു ടിക്കറ്റുകൾ വീതം സമ്മാനമായി നേടാം. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിലൂടെ നിങ്ങൾക്കും കോണ്ടസ്റ്റിന്റെ ഭാഗാമാകാം.
https://in.bookmyshow.com/kozhikode/events/db-night-by-flowers-calicut/ET00351008
Read Also: കോണ്ടസ്റ്റിൽ പങ്കെടുക്കൂ, സംഗീത നിശയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കൂ; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് ഇനി 9 ദിവസം കൂടി
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
Story Highlights: db night by flowers Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here