Advertisement

വായു മലിനീകരണം; കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞർ

February 1, 2023
Google News 2 minutes Read

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞർ. ബയോമാസ് കത്തിക്കുന്നതുമൂലമാണ് അന്തരീക്ഷ മലിനീകരണം കൂടുന്നുവെന്ന കെജ്രിവാളിന്റെ പ്രസ്താവന തെറ്റാണ്. വളരെ മോശം ഉദാഹരണമാണ് സർക്കാർ നൽകുന്നതെന്നും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഡൽഹിയിലെത്തിയ സ്വീഡിഷ് ശാസ്ത്രജ്ഞരുടെ പ്രതിനിധി സംഘം ആരോപിച്ചു.

“ഡൽഹിയിൽ ഡീസൽ, പെട്രോൾ, സിഎൻജി എന്നിവ മൂലം ഉണ്ടാകുന്ന വായു മലിനീകരണത്തിൻ്റെ അളവിനേക്കാൾ വളരെ കുറവാണ് കത്തുന്ന വിറകിന്റെ അളവ്. വളരെ മോശം ഉദാഹരണമാണ് സർക്കാർ നൽകുന്നത്. തത്സമയ മോണിറ്ററിംഗ് സിസ്റ്റത്തിന് താഴെ ഒരു കാറിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടെങ്കിൽ വ്യത്യാസം മനസിലാകും. വായു മലിനീകരണത്തിന് ഒന്നിലധികം ഘടകങ്ങളുണ്ട്, ബയോമാസ് കത്തിക്കുന്നത് ചെറിയ സംഭാവനയാണ് നൽകുന്നത്”-ഗവേഷണ സംഘത്തിലെ അംഗമായ സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ പ്രൊഫസർ രവികാന്ത് പഥക് പറഞ്ഞു.

ഡൽഹിയിലെയും വടക്കൻ സമതലങ്ങളിലെയും വായു മലിനീകരണത്തിന് ഒന്നിലധികം കാരണങ്ങളുണ്ടെന്നും ഇത് കാലാനുസൃതമാണെന്നും ഗോഥൻബർഗ് സർവകലാശാലയിലെ പ്രൊഫസർ ജാൻ പീറ്റേഴ്സൺ പറഞ്ഞു. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് ആരംഭിക്കുമ്പോഴാണ് ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തുന്നത്. എന്നാൽ കുറ്റിക്കാടുകൾ കത്തുന്ന സീസണുകൾ അവസാനിച്ചിട്ടും ഡൽഹിയിലെ വായു മലിനമായി തുടരുന്നു. വാഹന മലിനീകരണമാണ് പ്രധാന സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Swedish scientists slam Delhi CM Kejriwal’s statement on pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here