ഉസ്‌മാൻ ഖവാജയ്ക്ക് വീസ ലഭിച്ചു; നാളെ ഇന്ത്യയിലെത്തും

ഓസീസ് ഓപ്പണർ ഉസ്‌മാൻ ഖവാജയ്ക്ക് വീസ ലഭിച്ചു. താരം നാളെ ഇന്ത്യയിലെത്തും. വീസ ലഭിക്കാതിരുന്നതിനെ തുടർന്ന് ഖവാജ മറ്റ് ടീം അംഗങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നില്ല. ഈ മാസം 9 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിനൊപ്പം ചേരും. പരുക്കിൽ നിന്ന് മുക്തനായ താരം രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗരാഷ്ട്രയെ നയിച്ചിരുന്നു. ബാറ്റിങ്ങി, തിളങ്ങാനായില്ലെങ്കിലും രണ്ടാം ഇന്നിംഗ്സിൽ നേടിയ ഏഴ് വിക്കറ്റുകൾ അടക്കം മത്സർടഹ്തിൽ 8 വിക്കറ്റ് നേടാൻ ജഡേജയ്ക്ക് സാധിച്ചു. അതേസമയം, മധ്യനിര താരം ശ്രേയാസ് അയ്യർ പരുക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ശ്രേയാസിനു പകരം സൂര്യകുമാർ യാദവ് ടെസ്റ്റിൽ അരങ്ങേറും.
കഴിഞ്ഞ സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിനിടെയാണ് ജഡേജയ്ക്ക് പരുക്കേറ്റത്. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിക്കാത്തതിനാൽ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു.
Story Highlights: usman khawaja visa australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here