Advertisement

നടിയെ ആക്രമിച്ച കേസ്;നിർണ്ണായക നീക്കവുമായി പ്രോസിക്യൂഷൻ

February 2, 2023
Google News 2 minutes Read
Dieep, Balachandra Kumar

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി പ്രോസിക്യൂഷൻ. കൊച്ചിയിൽ നടക്കുന്ന ബാലചന്ദ്ര കുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. ബാലചന്ദ്ര കുമാറിന്റെ ഇരുവൃക്കകളും തകരാറിലാണെന്നും അതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ല എന്നുമാണ് വിശദീകരണം. വിഷയത്തിൽ പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചു. ( developments in ctress assault case )

നേരത്തെ,വാദം നടക്കുന്നതിനിടെ ബാലചന്ദ്ര കുമാർ കോടതി മുറിയിൽ കുഴഞ്ഞു വീണിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങൾ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസ് മാറ്റണമെന്ന് ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. ഇനി ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. ഇതിൽ ഏതെങ്കിലും തത്തിലുള്ള അസ്വാഭാവികതയുണ്ടെന്ന് പ്രതിഭാഗത്തിന് സംശയം വന്നാൽ എതിർക്കാനും സാധിക്കും.

Story Highlights: developments in ctress assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here