Advertisement

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

February 2, 2023
1 minute Read
popular front hartal highcourt

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ടുകാരുടെ ജപ്തി ചെയ്ത വസ്തു വകകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ തവണ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ( popular front hartal highcourt )

ജപ്തി നടപടികൾ നേരിട്ടവർക്ക് നിരോധിത സംഘടനയായ പിഎഫ്.ഐ യുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലമാണ് നൽകേണ്ടത്. തന്റെ സ്വത്ത് വകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് നൽകിയ കക്ഷി ചേരൽ അപേക്ഷയും കോടതി പരിഗണിക്കും.

സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്ത് വകകൾ ആണ് ഹർത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.

Story Highlights: popular front hartal highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top