Advertisement

ട്രഷറി സെർവർ തകരാർ പരിഹരിച്ചു

February 2, 2023
Google News 1 minute Read

സംസ്ഥാനത്തെ ട്രഷറി സെർവർ തകരാർ പരിഹരിച്ചു. ഉച്ചയ്ക്ക് 2.30 ഓടെ പ്രവത്തനം സാധാരണ നിലയിലേക്ക് മാറിയതായി അധികൃതർ. ഡാറ്റ ബേസിലും സെർവറിലും ഉണ്ടാകുന്ന തിരക്കുമൂലമാണ് തടസം നേരിടുന്നത്. എല്ലാ മാസവും ഒന്നാം തീയതിയോട് അടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.

ഇന്നു രാവിലെ 11.30 ഓടുകൂടിയാണ് ട്രഷറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് ശമ്പള വിതരണം അടക്കം മുടങ്ങി. മുൻപ് ശമ്പള വിതരണ ദിവസങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. സെർവർ തകരാറാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. തുടർന്ന് സെർവർ മാറ്റി സ്ഥാപിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് തടസ്സമുണ്ടാകുന്നത്.

Story Highlights: Treasury server crash fixed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here