Advertisement

സൗദി പ്രീമിയർ ലീഗിൽ ഇന്ന് അൽ നാസ്സർ – അൽ ഫത്തേഹ് എഫ്‌സി പോരാട്ടം

February 3, 2023
Google News 2 minutes Read
Cristaino Ronaldo, Talisca

സൗദി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി അൽ നാസ്സർ ഫുട്ബോൾ ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നു. അൽ ഫത്തേഹ് എഫ്‌സിയാണ് എതിരാളികൾ. അൽ ഫാതിഹിന്റെ ഹോം ഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലവി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സൗദി സമയം ഇന്ന് വൈകീട്ട് 6:30 നാണ് മത്സരം ( ഇന്ത്യൻ സമയം ഇന്ന് രാത്രി 08:30 ). പതിനാല് മത്സരങ്ങളിൽ നിന്ന് പത്ത് വിജയങ്ങളും മൂന്ന് സമനിലകളും ഒരു തോൽവിയുമായി 33 പോയിന്റുകളുമായി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ അൽ നാസ്സർ. Al Nassar lock horns against Al Fateh

Read Also: ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി; എതിരാളികൾ ഈസ്റ്റ് ബംഗാൾ

തോൽവിയറിയാതെ 14 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു മുന്നേറിയ അൽ നാസ്സർ എഫ്‌സി സൂപ്പർ കപ്പിലെ കഴിഞ്ഞ മത്സരത്തിൽ അൽ ഇത്തിഹാദിനോട് തോറ്റിരുന്നു. ആ തോൽവിയിൽ നിന്ന് കരകയറുവാനും ലീഗിലെ വിജയ തുടർച്ച നിലനിർത്തുവാനുമാണ് ക്ലബ് ശ്രമിക്കുക. കളിക്കളത്തിൽ ടീമിന്റെ കളിയുടെ ഗതി നിയന്ത്രിക്കുന്ന ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്ക മികച്ച ഫോമിലാണ്. 12 ഗോളുകളോടെ താരമാണ് ലീഗിലെ ടോപ് സ്‌കോറർ. ലീഗിൽ നിലവിൽ ആറാം സ്ഥാനത്തുള്ള അൽ ഫത്തേഹ് മൊറോക്കൻ താരം മൗറാഡ് ബാറ്റ്‌നയുടെ മികവിലാണ് മുന്നേറുന്നത്.

ലോക ഫുട്ബോളിലെ സൂപ്പർ തരാം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് തന്റെ മികവ് പുറത്തെടുക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരത്തിൽ കാത്തിരിക്കുന്നത്. ലീഗിൽ തന്റെ അരങ്ങേറ്റ ഗോൾ നേടാനുള്ള സുവർണാവസരം കൂടിയാണ് ഇന്നത്തെ മത്സരം.

Story Highlights: Al Nassar lock horns against Al Fateh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here