Advertisement

അണ്ണാ ഡിഎംകെ നേതൃത്വ തർക്കം; കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

February 3, 2023
1 minute Read
anna dmk supreme court

അണ്ണാ ഡിഎംകെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർശെൽവം വിഭാഗം നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. ( anna dmk supreme court )

ഈ യോഗത്തിലാണ് എടപ്പാടി പഴനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജയലളിതയുടെ മരണ ശേഷം, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്ന പദവികൾ നിലനിർത്തിയായിരുന്നു നേരത്തെ, പാർട്ടി ബൈലോയിൽ മാറ്റങ്ങൾ വരുത്തിയത്. ഇത് തിരുത്തി ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകൊണ്ടു വന്ന്, പഴനിസാമി വിഭാഗം നടത്തിയ ജനറൽ കൗൺസിലിന് സാധുതയില്ലെന്നാണ് ഒപിഎസ് വിഭാഗം വാദിക്കുന്നത്.

മദ്രാസ് ഹൈക്കോടതി ഇപിഎസ് വിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഒപിഎസ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗ തീരുമാനങ്ങൾ അംഗീകരിയ്ക്കാൻ സാധിയ്ക്കില്ലെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Story Highlights: anna dmk supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top