കൊച്ചിക്കുള്ള വിഹിതം ഇങ്ങുപോന്നോട്ടെ;സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെ കാത്ത് വ്യവസായ നഗരം

സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെ കാത്ത് കൊച്ചി നഗരം. റോഡ് നവീകരണം, മെട്രോ വികസനം, അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള പദ്ധതികള്‍, വെള്ളക്കെട്ട പ്രതിസന്ധി തുടങ്ങി ഈ ബജറ്റില്‍ കൊച്ചിക്ക് നേടിയെടുക്കാനുള്ളത് നിരവധി ആവശ്യങ്ങളാണ്. budget expectation of kochi city
കേന്ദ്രബജറ്റില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും മെട്രോയിലുള്‍പ്പെടെ കൊച്ചിക്ക് അത് നഷ്ടപ്പെട്ടു. ഇനി സംസ്ഥാന ബജറ്റാണ്. ഓപറേഷന്‍ ബ്രേക്ക് ത്രൂ അടക്കമുള്ള പദ്ധതികള്‍ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ സ്ഥായിയായ പരിഹാരമുണ്ടായിട്ടില്ല. ചെറിയ മഴയില്‍പ്പോലും കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങുന്നത് നഗരവാസികള്‍ക്ക് എന്നും വെല്ലുവിളിയാണ്. ഓപറേഷന്‍ ബ്രേക്ക് ത്രൂവിന് ഇത്തവണ ബജറ്റില്‍ കൂടുതല്‍ വിഹിതം അനുവദിക്കുമെന്നാണ് കൊച്ചി കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്. വ്യവസായ നഗരമെന്ന നിലയില്‍ കൂടുതല്‍ പരിഗണന വേണ്ട കൊച്ചിക്ക് ബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്ന് കാത്തിരിക്കാം.
ഇന്ന് രാവിലെ 9 മണിക്കാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുക. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുക. വിവിധ ഫീസുകളിലും പിഴകളിലും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കില്ലെന്നാണ് സൂചന.
വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ദ്ധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെന്‍ഷനുകളില്‍ നൂറ് രൂപയുടെ വര്‍ദ്ധന, പെന്‍ഷന്‍ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീര്‍ക്കല്‍, വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ തുക വകയിരുത്തല്‍ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ സഹായം ലഭ്യമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Story Highlights: budget expectation of kochi city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here