വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ 3 വയസുള്ള കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി; തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു

കുവൈത്തിലെ ജഹറയിൽ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ 3 വയസുള്ള കുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ഇബ്‌ൻ സീന ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ഹമദ് ജാബർ അൽ അൻസിയുടെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് കുട്ടിയുടെ തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തത്.
കഴിഞ്ഞ ദിവസമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ വെടിയുണ്ട കൊണ്ടത്. തൊട്ടടുത്തെ വിവാഹ ഹാളിൽ നിന്ന് ആഘോഷങ്ങളുടെ ഭാഗമായി ഉതിർത്ത വെടിയുണ്ടയാണ് കുട്ടിയുടെ തലയിൽ കൊണ്ടത്. വീടിന് അടുത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമേറ്റത്. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തതാണ് അപകട കാരണമായതെന്ന് അധികൃതർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
Story Highlights: kuwait three year old girl surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here