ഫോർട്ടുകൊച്ചിയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
February 3, 2023
1 minute Read
ഫോർട്ടുകൊച്ചിയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. തൃക്കാക്കര സ്വദേശി ഷാഹുൽ ( 32) ആണ് പിടിയിലായത്. സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ഫോർട്ടുകൊച്ചി – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ എന്ന ബസ്സാണ് ഇയാൾ ഓടിച്ചത്. സംഭവത്തിൽ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.
Story Highlights: MDMA seized in Fort Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement