Advertisement

വിമാനം പുറപ്പെടാൻ വൈകി, യാത്രക്കാരും സ്‌പൈസ് ജെറ്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റം

February 3, 2023
Google News 2 minutes Read

സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയതിന് പിന്നാലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റം. ഡൽഹി-പട്‌ന (8721) വിമാനത്തിലാണ് സംഭവം. പട്‌നയിലേക്ക് പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറിലധികമാണ് വൈകിയത്.

രാവിലെ 7.20 ന് പുറപ്പെടേണ്ട വിമാനം 10.10 ഓടെയാണ് യാത്ര പുറപ്പെട്ടതെന്ന് ഒരു യാത്രക്കാരൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പുറപ്പെടാൻ വൈകിയതിനെച്ചൊല്ലി യാത്രക്കാർ പ്രകോപിതരാവുകയും വിമാനത്താവളത്തിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

മോശം കാലാവസ്ഥ മൂലം വൈകുന്നു എന്നാണ് എയർലൈൻ ജീവനക്കാർ ആദ്യം പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറുകളാണ് ഇതിന് കാരണമെന്ന് അറിയിച്ചതായും യാത്രക്കാരൻ വ്യക്തമാക്കി.

Story Highlights: SpiceJet staff passengers get into heated argument over flight delay at Delhi airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here