Advertisement

24 ഇംപാക്ട്: അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

February 4, 2023
Google News 3 minutes Read
strict licensing will imposed on kerala slaughterhouses

യാതൊരു നിയന്ത്രണവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ അറവുശാലകളെക്കുറിച്ചുള്ള ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെടലുമായി സര്‍ക്കാര്‍. അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു. നഗരസഭകളുടെ കീഴില്‍ അറവുശാല കേന്ദ്രങ്ങള്‍ ഉടന്‍ കൊണ്ടുവരും. അറവുശാലകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കും. മാലിന്യ സംസ്‌കരണം യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. (24 impact strict licensing will imposed on kerala slaughterhouses)

സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പത്തില്‍ താഴെ മാത്രമാണെന്നായിരുന്നു ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിന്റെ കണ്ടെത്തല്‍. കൃത്യമായ നിയമവും കര്‍ശന മാനദണ്ഡവുമുണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം അറവുശാലകളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഹോട്ടലുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും നടപടിയും കര്‍ശനമാക്കുമ്പോഴും മാംസാഹാരം എവിടെ നിന്ന് എത്തുന്നുവെന്ന് പരിശോധിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നതും ആശങ്കയാകുന്നുണ്ട്. സംസ്ഥാനത്തെ അറവുശാലകളെക്കുറിച്ച് ട്വന്റിഫോര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കാര്യങ്ങള്‍ കണ്ടെത്തിയത്.

ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പത്തില്‍ താഴെ മാത്രം; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസിവ്Read Also:

2000ലെ അറവുശാല ചട്ടത്തിന്റെ ചുവടുപിടിച്ച് 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിശദ സര്‍ക്കുലറിലെ ആദ്യഭാഗത്ത് തന്നെ അറവുശാലകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമോ ലൈസന്‍സോ ഉള്ള അറവുശാലകളിലല്ലാതെ മറ്റൊരിടത്തും അറവുനടത്തുന്നത് അനുവദിക്കുന്നില്ലെന്നാണ് ചട്ടം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ എത്ര അറവുശാലകള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന ചോദ്യത്തിന് അഞ്ചോ ആറോ എന്ന ഉത്തരമാണ് ട്വന്റിഫോറിന് തദ്ദേശവകുപ്പ് നല്‍കിയിരുന്നത്.

ഗര്‍ഭിണി ആണെങ്കിലോ മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ടെങ്കിലോ അറവ് പാടില്ലെന്നും ചട്ടം പറയുന്നു. അറവിന് മുന്‍പും ശേഷവും കാലികള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് മൃഗഡോക്ടര്‍ ഉറപ്പുവരുത്തണം. കന്നുകാലികള്‍ക്ക് ശരിയായ വിശ്രമം നല്‍കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സമാന്തര സംവിധാനങ്ങളുണ്ടാക്കാതെ നിയന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുന്‍പ് ട്വന്റിഫോറിനോട് തദ്ദേശവകുപ്പ് വിശദീകരിച്ചിരുന്നു.

Story Highlights: 24 impact strict licensing will imposed on kerala slaughterhouses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here