ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പത്തില്‍ താഴെ മാത്രം; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പത്തില്‍ താഴെ മാത്രം. കൃത്യമായ നിയമവും കര്‍ശന മാനദണ്ഡവുമുണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം അറവുശാലകളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഹോട്ടലുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും നടപടിയും കര്‍ശനമാക്കുമ്പോഴും മാംസാഹാരം എവിടെ നിന്ന് എത്തുന്നുവെന്ന് പരിശോധിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നതും ആശങ്കയാകുന്നുണ്ട്. സംസ്ഥാനത്തെ അറവുശാലകളെക്കുറിച്ച് ട്വന്റിഫോര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കാര്യങ്ങള്‍ കണ്ടെത്തിയത്. (Fewer than ten licensed slaughterhouses in kerala)
2000ലെ അറവുശാല ചട്ടത്തിന്റെ ചുവടുപിടിച്ച് 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിശദ സര്‍ക്കുലറിലെ ആദ്യഭാഗത്ത് തന്നെ അറവുശാലകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമോ ലൈസന്‍സോ ഉള്ള അറവുശാലകളിലല്ലാതെ മറ്റൊരിടത്തും അറവുനടത്തുന്നത് അനുവദിക്കുന്നില്ലെന്നാണ് ചട്ടം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പുറത്തിറങ്ങി 13 വര്‍ഷം പിന്നിടുമ്പോള്‍ എത്ര അറവുശാലകള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന ചോദ്യത്തിന് അഞ്ചോ ആറോ എന്ന ഉത്തരമാണ് ട്വന്റിഫോറിനോട് തദ്ദേശവകുപ്പ് പറയുന്നത്.
ഗര്‍ഭിണി ആണെങ്കിലോ മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ടെങ്കിലോ അറവ് പാടില്ലെന്നും ചട്ടം പറയുന്നു. അറവിന് മുന്‍പും ശേഷവും കാലികള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് മൃഗഡോക്ടര്‍ ഉറപ്പുവരുത്തണം. കന്നുകാലികള്‍ക്ക് ശരിയായ വിശ്രമം നല്‍കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സമാന്തര സംവിധാനങ്ങളുണ്ടാക്കാതെ നിയന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് തദ്ദേശവകുപ്പ് വിശദീകരിക്കുന്നത്.
Story Highlights: Fewer than ten licensed slaughterhouses in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here