Advertisement

ഒട്ടകം ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു; റിയാദില്‍ ഇന്ത്യക്കാരുള്‍പ്പെടെ നാല് മരണം

February 4, 2023
Google News 2 minutes Read
car crashes after being hit by came 4 died

റിയാദില്‍ ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ചത്.

മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. എന്നാല്‍ നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്.

Read Also: യുഎഇയില്‍ ഹ്രസ്വകാല വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി നീട്ടാം

ഒട്ടകങ്ങള്‍ ധാരാളമുളള പ്രദേശത്താണ് അപകടം നടന്നത്. ഇവിടെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഒട്ടകം കാറിന് കുറുകെ പ്രത്യക്ഷപ്പെട്ടതും അപകടം ഉണ്ടായതും എന്നാണ് വിവരം.

Story Highlights: car crashes after being hit by came 4 died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here