സുപ്രിം കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി

സുപ്രിം കോടതിയിലേക്ക് 5 പുതിയ ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. കോളീജിയം ശുപാർശ ചെയ്ത 5 പേരെയും നിയമിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. അനുമതി വൈകിപ്പിക്കുന്നതിൽ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കൊളീജിയം കൈമാറിയ ശുപാർശകൾ കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമനങ്ങൾക്ക് അനുമതി ലഭിച്ചത്. ( Central government approves appointment of 5 new judges to Supreme Court ).
നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പ് വച്ചതായാണ് സൂചന. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്‌ജി അഹ്‌സനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്‌ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചത്.
ഇതോടെ സുപ്രിം കോടതി ജഡ്ജി മാരുടെ അംഗ ബലം 32 ആയി വർധിക്കും. അഞ്ചുപേരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13നു നിയമ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ, രണ്ടുമാസത്തോളമായിട്ടും സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
Story Highlights: Central government approves appointment of 5 new judges to Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here