Advertisement

ഖാദിയുടുക്കാൻ കൊങ്ങണൂർ ദേശം; വൈവിധ്യക്കാഴ്ചയൊരുക്കാൻ തൃശൂർ അക്കിക്കാവ് പൂരം

February 4, 2023
Google News 1 minute Read
Thrissur Kunnamkulam Akkikkavu ulsavam

മധ്യകേരളത്തിലിപ്പോൾ പൂരക്കാലമാണ്. ഇതിൽ പേരുകേട്ട പൂരമാണ് തൃശൂർ കുന്നംകുളം അക്കിക്കാവിലേത്. പൂരത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ ഇടം കൂടിയാക്കി മാറ്റിയിരിക്കുകയാണ് അക്കിക്കാവ് പൂരത്തിലെ പ്രധാന ആഘോഷസമിതിയായ കൊങ്ങണൂർ ദേശക്കാർ. ഖാദി വസ്ത്രങ്ങൾക്ക് പ്രചാരണം നൽകുക എന്ന ഇപ്പോഴത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ്റെ നിർദേശത്തെ ഏറ്റെടുക്കുകയാണ് ഇന്നാട്ടുകാർ.

പൂരദിവസം ഈ ദേശത്തെ ഭൂരിഭാഗം പേരും ഖാദി വസ്ത്രം ധരിച്ചാണ് ആഘോഷങ്ങളുടെ ഭാഗമാവുക. അഞ്ചാണ്ടുകൾക്ക് ശേഷം ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഈ ദേശത്തെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാമചന്ദ്രൻ പൂരപ്രേമികളുടെ വികാരമായതിനാൽ ഇന്നാട്ടിലേക്ക് ആളൊഴുക്കുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാലാണ് ഖാദി പ്രചാരണം ഏറ്റെടുക്കാൻ ദേശക്കാർ തീരുമാനിച്ചതും.

കൊങ്ങണൂരുകാരുടെ ഖാദി പ്രചാരണ ക്യാമ്പയിൻ ഇതിനകം നവ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് 12.30 ന് കൊങ്ങണൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പന്തലിൽ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ് ആരംഭിക്കുക. തിമിലയിൽ കൊങ്ങോട് മധുവും, മദ്ദളത്തിൽ ചെർപ്പുളശ്ശേരി ശിവനും പ്രമാണം വഹിക്കും. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് പുറമെ ഗുരുവായൂർ ദേവസ്വം ആനകളായ ഗോകുൽ, ചെന്താമരാക്ഷൻ എന്നിവരും ഉണ്ടാകും. നാല് ദിവസത്തെ ഗ്രാമോത്സവമാണ് ഇത്തവണത്തെ പൂരത്തിന് അക്കിക്കാവിൽ നടന്നത്.

Story Highlights: Thrissur Kunnamkulam Akkikkavu ulsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here