Advertisement

വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

February 4, 2023
Google News 2 minutes Read
young man died after falling into water authority pit

കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബ് ആണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്നും ശ്യാമിലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ഈ മാസം രണ്ടാം തീയതി ആണ് എറണാകുളം കങ്ങരപ്പടിയില്‍ അപകടമുണ്ടായത്. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയില്‍ ഇരുചക്രവാഹനം വീണാണ് അപകടം. സംഭവത്തില്‍ കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കുഴിയില്‍ വീണ ശ്യാമിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ശ്യാമില്‍.

Read Also: മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച; മാധ്യമവാര്‍ത്തകള്‍ക്കെതിരെ പിആര്‍ഒ

വാട്ടര്‍ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട സൂചന പോലും സ്ഥലത്ത് വച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അപകടം കഴിഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം അധികൃതര്‍ എത്തി അപായ സൂചന വച്ചു പിന്നീടാണ് കുഴിമൂടിയതെന്നും ആരോപണമുണ്ട്.

Story Highlights: young man died after falling into water authority pit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here