കോഴിക്കോട് ജില്ലയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍; പരിശോധന വ്യാപകം

കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര്‍ വാറന്റ് പ്രതികളാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാന്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി.( 85 gunda arrested kozhikode city)
ഇന്നലെ രാത്രിയോടുകൂടിയാണ് കോഴിക്കോട് നഗരത്തിലെ പതിനെട്ടോളം പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വാറന്റ് പ്രതികളെ കൂടാതെ 69 പേര്‍ നേരത്തെയും പല തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. മൂന്ന് പേര്‍ ക്വട്ടേഷന്‍ സംഘത്തിലെ പിടികിട്ടാപ്പുള്ളികളാണ്. ഇവരെ മംഗലാപുരത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
Read Also: ഗുണ്ടാ മാഫിയയുമായി ബന്ധം; തലസ്ഥാനത്ത് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി
പിടിയിലായവരില്‍ വാറന്റ് പ്രതികളുടെയും ക്രിമിനല്‍ കേസ് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാനുള്ള പൊലീസ് പരിശോധന ശക്തമാകുകയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗുണ്ടകളെ പിടികൂടിയത്.
Story Highlights: 85 gunda arrested kozhikode city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here