സൗദിയിലെ ഖത്തീഫിൽ കഴിഞ്ഞ ദിവസം നിര്യാതനായ പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി
February 5, 2023
1 minute Read
സൗദിയിലെ ഖത്തീഫിൽ കഴിഞ്ഞ ദിവസം നിര്യാതനായ യാമ്പു കെഎംസിസി, എസ്‌ഐസി പ്രവർത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുൽ കരീമിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി. 55 വയസായിരുന്നു.
ഇരുപത് വർഷമായി യാമ്പുവിലും ജൂബൈലിലും ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്ഥാത്യം മൂലം ഖത്വീഫ് സെൻട്രൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിൽത്സ തേടിയെങ്കിലും മരണം സംഭവിക്കുയായിരുന്നു. നല്ലളം സ്വദേശിനി നജ്മയാണ് ഭാര്യ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ നേതൃത്വം നൽകി.
Story Highlights: abdul kareem dead body buried in damam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement