ഐ ലീഗീൽ ഗോകുലം കേരള എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നെറോക്കാ എഫ് സി

ഐ ലീഗീൽ ഗോകുലം കേരള എഫ് സിക്ക് നിരാശ. നെറോക്കാ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സിയെ പരാജയപ്പെടുത്തിയത്. നെറോക്കാ എഫ് സിക്ക് വേണ്ടി 11-ാം മിനിറ്റിൽ സ്റ്റീവൻ ഫെർണാണ്ടസാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് ആക്രമിച്ച് കളിക്കാൻ ഗോകുലം കേരള എഫ് സി ശ്രമിച്ചെങ്കിലും നിരവധി അവസരങ്ങൾ പാഴായി. ( I-League Neroca FC beat Gokulam Kerala FC ).
Read Also:ഉയർന്നുയർന്ന് ഗോകുലം കേരള എഫ്‌സി; ഐ ലീഗിൽ മൂന്നാമത്
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച നെറോക്കാ എഫ് സി 63-ാം മിനിറ്റിൽ വീണ്ടും ലീഡ് ഉയർത്തി. കോസിമോവിന്റെ മനോഹരമായ കിക്ക് ഗോകുലം കേരളയുടെ ഗോൾവല കുലുക്കി. 77-ാം മിനിറ്റിൽ ക്യാപ്റ്റൻ ബൗബ അമീനൗവിലൂടെ ഗോകുലം കേരള എഫ്സി തിരിച്ചടിച്ചു. അവസാന മിനിറ്റുകളിൽ തുടരെ തുടരെ ആക്രമണം നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ഗോകുലത്തിനായില്ല.
സെർജിയോ ഇഗ്ലേഷ്യസിന്റെ ശ്രമങ്ങളൊന്നും നെറോക്കയ്ക്ക് വെല്ലുവിളിയായില്ല. ഒടുവിൽ ലീഗിൽ മൂന്നാമതുള്ള ഗോകുലം കേരളയെ പത്താം സ്ഥാനത്തുള്ള നെറോക്കാ എഫ് സി പരാജയപ്പെടുത്തുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് എവേ മാച്ചിലെ അപ്രതീക്ഷിത തോൽവി നിരാശ സമ്മാനിക്കുന്നതാണെങ്കിലും വരും മത്സരങ്ങളിൽ തിരികെ വരാനാകുമെന്നാണ് പ്രതീക്ഷ.
Story Highlights: I-League Neroca FC beat Gokulam Kerala FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here