‘ഒറ്റ’ ഹ്രസ്വചിത്രം റിലീസ് ഫെബ്രുവരി 11ന്

‘കല നന്മയ്ക്ക്’ എന്ന ലക്ഷ്യത്തോടെ ദമ്മാമിലെ ഒരു കൂട്ടം കലാകാരന്മാർ രൂപവത്കരിച്ച കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ ‘ജാം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ആദ്യ ഹ്രസ്വ ചിത്രം ‘ഒറ്റ’ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു . ഫെബ്രുവരി 11 ന് ദമ്മാം റോസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ
ജാം ക്രിയേഷൻസിൻറ്റെ ഔദ്യോഗിക പ്രഖ്യാപനവും ജാമിന്റെ ബാനറിലുള്ള ആദ്യ ഷോർട്ട് ഫിലിം ‘ഒറ്റ’യുടെ റിലീസിങ്ങും നടക്കുമെന്ന് കൂട്ടായ്മയുടെ പ്രസിഡൻറ്റ് സുബൈർ പുല്ലാളൂർ, അസിസ്റ്റന്റുമാരായ സഈദ് ഹമദാനി, ജോഷി ബാഷ എക്‌സിക്കൂട്ടീവ് സമിതി അംഗങ്ങളായ റിനു അബൂബക്കർ, ശരീഫ് കൊച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ( jam creations short film otta )
പ്രവാസികളെന്ന നിലയിൽ, അനന്തം, അലക്ഷ്യമിങ്ങനെ ജീവിച്ചുപോവുന്നതിനിടെ ഒട്ടേറെ ചോദ്യങ്ങളുടെ നടുവിൽ, ഒരു നിമിഷമെങ്കിലും പരസ്പരം ഉത്തരമായി എഴുന്നേറ്റുനിൽക്കാൻ, ജീവിതത്തിന്റെ പൊരുളറിയാൻ, വീണുപോയവരെ ചേർത്തുപിടിക്കാൻ, സ്വപ്നങ്ങൾക്ക് നിറം പകരാൻ പ്രചോദനമാവേണ്ട ഒരു നിമിഷത്തെ കുറിച്ചെല്ലാം ഒറ്റ എന്ന ഹൃസ്വ ചിത്രത്തിൽ പറയുന്നുണ്ട്.
കല വെറും കേവലാർത്ഥത്തിലുള്ള കലക്ക് വേണ്ടിയല്ല. കലാ സൃഷ്ടികൾ മനുഷ്യ മനസ്സിനെ വിമലീകരിക്കാനുതകുന്ന മൂർച്ചയുള്ള ഉപകരണങ്ങളാണ്. ക്രിയാത്മകമായി സമൂഹ മനസ്സിനെ സ്വാധീനിക്കാനാവുന്ന മെഗാഫോണുകളാണ് കലാവിഷ്‌ക്കാരങ്ങൾ. ആഭാസങ്ങൾ നിറഞ്ഞ വിഭിന്ന ആസ്വാദന തലങ്ങൾ നിറഞ്ഞ സമകാലിക കലാരംഗത്ത് തിരുത്തലുകളായി മിഴിതുറക്കുന്ന മൂല്യ ബോധമുള്ള കലാവിഷ്‌ക്കാരങ്ങളാണ് പിറക്കേണ്ടതെന്നും ഒറ്റ എന്ന ഹൃസ്വ ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട് .
Story Highlights: jam creations short film otta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here