ശനിയെ മറികടന്ന് വ്യാഴം; ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ്

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതിശാസ്ത്രജ്ഞർ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചിരുന്നു. ഇതോടുകൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. ശനിക്ക് നിലവിൽ 83 ഉപഗ്രഹങ്ങളാണ് ഉള്ളത്. Jupiter becomes the planet with most moons
2021 മുതൽ 2022 വരെ ഗ്രഹത്തെ നിരീക്ഷിച്ചാണ് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പിന്നീട് തുടർച്ചയായുള്ള നിരീക്ഷണത്തിലൂടെ പുതിയ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടെത്തി. വാഷിംഗ്ടണിലെ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ സ്കോട്ട് എസ്. ഷെപ്പേർഡ് ഈ കണ്ടെത്തലിനു പുറകിൽ. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ (IAU), മൈനർ പ്ലാനറ്റ് സെന്റർ (എംപിസി) എന്നിവർ പുതിയ ഉപഗ്രഹങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019 ൽ സ്കോട്ട് എസ്. ഷെപ്പേർഡ് ശനിയുടെ 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതിന് ശേഷമാണ് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി മാറിയത്.
Story Highlights: Jupiter becomes the planet with most moons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here