Advertisement

അനില്‍കുമാര്‍ തന്റെ കാലുപിടിച്ച് കെഞ്ചി; ആരോപണങ്ങള്‍ മുഴുവന്‍ തെറ്റ്; ആശുപത്രി സൂപ്രണ്ട്

February 5, 2023
Google News 2 minutes Read
kalamassery medical college superintendent about fake birth certificate

ജനിക്കാത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്‍. അനില്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഗണേഷ് മോഹന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ താന്‍ നിര്‍ദേശം കൊടുത്തിട്ടില്ല. താനാണ് തട്ടിപ്പ് കണ്ടെത്തിയത്. അനില്‍കുമാര്‍ ചെയ്തത് ഗുരുതര തെറ്റാണെന്നും തന്റെ കാല് പിടിച്ച് കെഞ്ചിയെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോളൂ. ഏത് ആരോപണവും നേരിടാന്‍ താന്‍ തയ്യാറാണ്. കളമശേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകും.

Read Also: പ്രൈവറ്റ് സെക്രട്ടറിയുടെ മകന് നല്‍കിയത് നിയമപ്രകാര രേഖ; വിശദീകരണവുമായി ആരോഗ്യമന്ത്രി

‘വിഷയത്തില്‍ തനിക്കൊരു പങ്കുമില്ല. ആരെക്കൊണ്ട് വേണമെങ്കിലും അന്വേഷിക്കാം. ഈ സംഭവം ആദ്യം കണ്ടെത്തിയത് താനാണ്. തെളിവ് ശേഖരിച്ചതും പരാതി നല്‍കിയതും ഞാനാണ്. ഈ എന്നെയാണ് ബ്ലാക്‌മെയില്‍ ചെയ്യുന്നത്. ഈ നാട്ടിലെ പൗരനായ ഞാന്‍ നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുവന്നയാളാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്’. സൂപ്രണ്ട് പ്രതികരിച്ചു.

Story Highlights: kalamassery medical college superintendent about fake birth certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here