പ്രൈവറ്റ് സെക്രട്ടറിയുടെ മകന് നല്‍കിയത് നിയമപ്രകാര രേഖ; വിശദീകരണവുമായി ആരോഗ്യമന്ത്രി

പേഴ്‌സണല്‍ സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണങ്ങളില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകന്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സ തേടിയിരുന്നു. ഇതിന്റെ രേഖകള്‍ ആശുപത്രിയിലുണ്ട്. നിയമപരമായി തന്നെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
ഗുരുതര തെറ്റാണ് സംഭവിച്ചത്. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ തുടര്‍ നടപടികളുണ്ടാകും. പേഴ്‌സണല്‍ സെക്രട്ടറിയുടെ മകന്‍ കൊവിഡാന്തര ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളജിലെത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോളജില്‍ ഹാജരാക്കാനാണ്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേസില്‍ അഡമിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിന്റെ അറസ്റ്റ് ഉടനുണ്ടാകും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ആളെയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.
അതേസമയം ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് സൂപ്രണ്ട് ട്വന്റിഫോറിനോട് പറഞ്ഞു. ‘വിഷയത്തില്‍ തനിക്കൊരു പങ്കുമില്ല.ആരെക്കൊണ്ട് വേണമെങ്കിലും അന്വേഷിക്കാം. ഈ സംഭവം ആദ്യം കണ്ടെത്തിയത് താനാണ്. തെളിവ് ശേഖരിച്ചതും പരാതി നല്‍കിയതും ഞാനാണ്. ഈ എന്നെയാണ് ബ്ലാക്‌മെയില്‍ ചെയ്യുന്നത്. ഈ നാട്ടിലെ പൗരനായ ഞാന്‍ നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുവന്നയാളാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്’. സൂപ്രണ്ട് പ്രതികരിച്ചു.
Story Highlights: veena george about medical certificate issued to ps’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here