ഒഴുകിത്തുടങ്ങാൻ സമയമായെന്ന് സംവിധായകൻ; ‘പുഴ മുതൽ പുഴ വരെ’ മാർച്ച് മൂന്നിന് തീയറ്ററുകളിൽ

രാമസിംഹൻ അലി അക്ബർ അണിയിച്ചൊരുക്കുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ തീയറ്ററുകളിലേക്ക്. മാർച്ച് ആദ്യ വാരത്തിൽ സിനിമ റിലീസാവുമെന്ന് സംവിധായകൻ അറിയിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ലൈവ് വിഡിയോയിലൂടെയാണ് സംവിധായകൻ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. മാർച്ച് 3ന് പുഴ ഒഴുകാൻ തുടങ്ങുമെന്ന് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിലൂടെയും അറിയിച്ചു. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതുന്നു എന്ന് സംവിധായകൻ പ്രത്യാശിച്ചു. (puzha muthal puzha vare release)
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നടൻ തലൈവാസൻ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. ജോയ് മാത്യൂവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read Also: ‘പുഴ മുതൽ പുഴ വരെ’; സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നു എന്ന് രാമസിംഹൻ
ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സിനിമയുടെ നിർമാണം. സിനിമക്കായി മമധർമ എന്ന പേരിൽ രാമസിംഹൻ അലി അക്ബർ ഫണ്ട് പിരിവ് നടത്തിയിരുന്നു.
സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നു എന്ന് സംവിധായകൻ രാമസിംഹൻ ആരോപിച്ചിരുന്നു. കേന്ദ്ര സെൻസർ ബോർഡ് ചില ഷോട്ടുകൾ മാത്രം കട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സിനിമ പ്രാദേശിക സെൻസർ ബോർഡ് ഇടപെട്ട് വീണ്ടും തിരിച്ചയക്കുകയായിരുന്നു. ഇതിനു പിന്നിൽ പ്രാദേശിക സെൻസർ ബോർഡിൻ്റെ രാഷ്ട്രീയമാണെന്നും രാമസിംഹൻ 24നോട് പ്രതികരിച്ചു.
ചില വയലൻസ് സീനുകൾ ക്ലോസ് ഷോട്ടിൽ ആക്കരുതെന്ന് ബോർഡ് പറഞ്ഞു. സാധാരണ ഏത് സിനിമയ്ക്കും നൽകുന്ന കട്ടുകൾ. ചരിത്രപരമായി സീനുകൾക്ക് ഒരു കട്ടും ഉണ്ടായിരുന്നില്ല. നാട്ടിൽ കഴിഞ്ഞ ദിവസം എത്തിയപ്പോൾ വീണ്ടും വിളിക്കുന്നു, ഒന്നുകൂടി സെൻസർ ചെയ്യണമെന്ന്. പ്രാദേശിക സെൻസർ ബോർഡ് ആവശ്യപ്പെട്ടു എന്നാണ് അറിഞ്ഞത്. കാര്യമെന്തെന്നറിയില്ല. വൈരാഗ്യം തീർക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ സെൻസർ ബോർഡ് ചെറിയ ഒരു കളി കളിച്ചതാണെന്ന് വെക്കാം.”- രാമസിംഹൻ 24നോട് പ്രതികരിച്ചു.
Story Highlights: puzha muthal puzha vare release date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here