കാർത്തിക് സുബ്ബരാജിൻ്റെ നിർമാണം; ജിതിൻ തോമസിൻ്റെ സംവിധാനം; ‘രേഖ’ ട്രെയിലർ ശ്രദ്ധേയമാവുന്നു

‘അറ്റൻഷൻ പ്ലീസ്’ എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ ജിതിൻ തോമസ് ഐസകിൻ്റെ ഏറ്റവും പുതിയ ചിത്രം ‘രേഖ’യുടെ ട്രെയിലർ വൈറലാവുന്നു. പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജാണ് സിനിമയുടെ നിർമാതാവ്. ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രത്തിലെ ‘പ്ര.തു.മു.’ എന്ന ഹ്രസ്വചിത്രവും ജിതിൻ തോമസാണ് അണിയിച്ചൊരുക്കിയത്. ഈ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിൻസി അലോഷ്യസാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു റൊമാൻ്റിക് സൈക്കോ ത്രില്ലറെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ജിതിൻ്റെ മറ്റ് ചിത്രങ്ങൾ പോലെ രേഖയുടെ ട്രീറ്റ്മെൻ്റും വളരെ വ്യത്യസ്തമാണ്. വിൻസിക്കൊപ്പം ഉണ്ണി ലാലു, പ്രേമലത തയിനേരി, വിഷ്ണു ഗോവിന്ദൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
Story Highlights: rekha jithin thomas karthik subbaraj movie trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here