Advertisement

കൂടത്തായി കേസിൽ നാലു മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെ അംശം കിട്ടാതിരുന്നത് എന്തുകൊണ്ട് ? കാരണം വ്യക്തമാക്കി റിട്ട. എസ്പി കെ.ജി സൈമൺ

February 5, 2023
Google News 2 minutes Read
retired sp kg simon about koodathayi case

കേന്ദ്ര ഫോറൻസിക്ക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി സൈമൺ. സംസ്ഥാനത്തെ ഫോറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും റിട്ട. എസ്പി കെ.ജി സൈമൺ പറഞ്ഞു. ( retired sp kg simon about koodathayi case )

ഇത് മനസിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ച പരിശോധിക്കാൻ ഡോക്ടറുമാരുടെ ഒരു പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിട്ട.എസ്പി പറഞ്ഞു. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ. ജി സൈമൺ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് കൂടത്തായ് കേസിലെ ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നത്. നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല. അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.

Story Highlights: retired sp kg simon about koodathayi case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here