സ്ഥാപക ദിനം പ്രമാണിച്ച് സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്ഥാപക ദിനം പ്രമാണിച്ചാണ് ഈ അവധി. ഫെബ്രുവരി 22, 23 തീയതികളിൽ നടക്കുന്ന സൗദി സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് രണ്ടു ദിവസത്തെ അവധി ലഭിക്കും. സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെബ്രുവരി 22ന് ഔദ്യോഗികമായി അവധി ലഭിക്കും. Saudi Arabia announces two day public holiday
കൂടാതെ, സ്ഥാപക ദിനത്തിന് ശേഷമുള്ള ഫെബ്രുവരി 23 വ്യാഴാഴ്ച, സിവിൽ സർവീസിലെ ഹ്യൂമൻ റിസോഴ്‌സിനായുള്ള എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവർക്ക് അവധിയാണ്.
Read Also: സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
2022ൽ സൗദി അറേബ്യ തങ്ങളുടെ രണ്ടാമത്തെ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഫെബ്രുവരി 22 സ്ഥാപക ദിനമായി പ്രഖ്യാപിച്ചത്. 1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് രാജ്യം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് രാജ്യത്ത് സ്ഥാപക ദിനം ആഘോഷിക്കുന്നത്.
എന്നാൽ സൗദി അറേബ്യയുടെ ഔദ്യോഗിക ദേശീയ ദിനം സെപ്തംബർ 23 നാണ്. അബ്ദുൽ അസീസ് രാജാവിന്റെ കീഴിൽ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളുടെയും ഏകീകരണം സൂചിപ്പിക്കുന്ന ദിനമാണ് അത്. സൗദി അറേബ്യയുടെ ആഴത്തിലുള്ള ചരിത്ര വേരുകളെ അനുസ്മരിക്കുന്ന ആഘോഷമാണ് രാജ്യത്തിന്റെ സ്ഥാപക ദിനം.
Story Highlights: Saudi Arabia announces two-day public holiday