സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി വനജകുമാർ രഘുവരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49 വയസായിരുന്നു. ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്.(saudi malayali expat found dead inside his residence)
വടക്കൻ അതിർത്തി പട്ടണമായ അൽ ഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു.അലക്കിയ വസ്ത്രങ്ങൾ വിരിക്കാനായി വെള്ളിയാഴ്ച പുലർച്ചെ മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്.
ഉടൻ പൊലീസിനെ വിവരം അറിയിച്ചു. ഒപ്പം ജോലി ചെയ്യുന്ന മൂന്നുപേരോടൊപ്പം കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വനജകുമാറും താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് മറ്റ് മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
Story Highlights: saudi malayali expat found dead inside his residence