രാജ്യത്തിനും സമുദായത്തിനും ഇ.അഹമ്മദ് നല്‍കിയ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കും; ഷാഫി ചാലിയം

രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അംഗീകരിക്കപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസുയര്‍ത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് കഴിഞ്ഞു. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം നടന്നപ്പോള്‍ അവിടെയെല്ലാം സ്വന്തം ജീവന്‍ അവഗണിച്ച് ഓടിയെത്തി കലാപബാധിതരെ ആശ്വസിപ്പിച്ചു. അത്തരത്തില്‍ ധൈര്യവും അര്‍പ്പണബോധവും മറ്റൊരു നേതാവിലും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷാഫി ദാരിമി, യു പി മുസ്തഫ, ജലീല്‍ തിരൂര്‍, കെ.ടി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ പഞ്ചായത്ത് മെമ്പര്‍ സൈദ് അലവിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. ഷാഫി ചാലിയം ഹാരാര്‍പ്പണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂര്‍, മുജീബ് ഉപ്പട, അലി വയനാട്, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം, സഫീര്‍ തിരൂര്‍, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട് നേതൃത്വം നല്‍കി. സെക്രട്ടറി എ. യു സിദ്ധീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.
Story Highlights: shafi chaliyam about E Ahmed’s services to nation and community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here