Advertisement

ഹിമാചലിൽ ഹിമപാതം, രണ്ട് ബി.ആർ.ഒ ഉദ്യോഗസ്ഥർ മരിച്ചു

February 6, 2023
Google News 2 minutes Read

ഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. അപകടത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ രണ്ട് തൊഴിലാളികൾ മരിച്ചു. മറ്റൊരാളെ കാണാനില്ലെന്നാണ് വിവരം. ദാർച്ച ഷിങ്കുള റോഡിൽ ഹിമപാതത്തിൽപ്പെട്ട മൂന്നാമത്തെ ബിആർഒ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ചിക്ക ഗ്രാമത്തിൽ ഹിമപാതമുണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. വൈകിട്ടോടെ രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. നേപ്പാൾ സ്വദേശികളാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും അടങ്ങുന്ന സംഘം സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights: 2 Labourers Killed Another Missing After Avalanche Hits Himachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here