Advertisement

ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി: വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടി

February 6, 2023
Google News 2 minutes Read
a p abdullakkutty on centre's hajj policy

ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയതായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. 80 ശതമാനം സര്‍ക്കാര്‍ ക്വാട്ടയും 20 ശതമാനം സ്വകാര്യ ക്വാട്ടയുമാക്കി പുതുക്കി നിശ്ചയിച്ചെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. വിഐപി ക്വാട്ട ഇനിമുതല്‍ ഉണ്ടാകില്ല. അപേക്ഷ ഫീസ് സൗജന്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (a p abdullakkutty on centre’s hajj policy)

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 എണ്ണമാക്കി വര്‍ധിപ്പിച്ചെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ നിന്ന് ഇത്തവണ 175025 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.

Story Highlights: a p abdullakkutty on centre’s hajj policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here