‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇത്’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം വേണ്ട ചികിത്സ നൽകുന്നില്ലെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇന്നലെ വാർത്ത തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ( chandy oommen facebook video )
‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.
വിഡിയോയിൽ ഉമ്മൻ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. ‘ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാർട്ടിയും എനിക്ക് നൽകുന്നത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതിൽ പൂർണ തൃപ്തനാണ്. അത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’- ഉമ്മൻ ചാണ്ടി പറഞ്ഞു.
വിഡിയോ കാണാം :
Story Highlights: chandy oommen facebook video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here