‘സജി ചെറിയാനെ പ്രതികൂട്ടിലാക്കുന്ന നീക്കമുണ്ടായിട്ടും നേതൃത്വം മൗനം പാലിച്ചു’; ആലപ്പുഴ സിപിഐഎം യോഗത്തില്‍ വിമര്‍ശനം

ആലപ്പുഴ സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റി യോഗത്തില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനവുമായി സജി ചെറിയാന്‍ വിഭാഗം രംഗത്തെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിനും പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് സജി ചെറിയാന്‍ വിഭാഗം ഉന്നയിച്ചത്. (conflict is intensifying in Alappuzha CPIM)
സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കുന്ന നീക്കമുണ്ടായിട്ടും ജില്ലാ നേതൃത്വം മൗനം പാലിച്ചുവെന്ന പരാതിയാണ് സജി ചെറിയാന്‍ വിഭാഗം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. സജി ചെറിയാനെതിരായ എ പി സോണയുടെ പരാമര്‍ശം ആസൂത്രിതമാണ്. പുറത്താക്കിയിട്ടും സോണയെ ചില നേതാക്കള്‍ ഉപയോഗിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുമ്പോഴായിരുന്നു മന്ത്രിയ്ക്ക് എതിരായ സോണയുടെ ആരോപണമെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ സിപിഐഎമിൽ വിഭാഗീയത അതിരൂക്ഷംRead Also:
കുട്ടനാട്ടിലെ കൊഴിഞ്ഞുപോക്കില്‍ ജില്ലാ സെക്രട്ടറി ഉദാസീനത കാണിച്ചുവെന്ന് സജി ചെറിയാന്‍ വിഭാഗം ആഞ്ഞടിച്ചു. വിഷയം വഷളാകുന്നത് വരെ നേതൃത്വം കാത്തിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. പത്താം തീയതിക്ക് ശേഷം എംവി ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് ചേരും. പൊളിറ്റിക്കല്‍ ക്രിമിനലുകളെ മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നു എന്നായിരുന്നു എ പി സോണയുടെ ആരോപണം. അശ്ലീല വീഡിയോ വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ് സിപിഐഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന എപി സോണ.
Story Highlights: conflict is intensifying in Alappuzha CPIM