Advertisement

ഈ രാജ്യങ്ങളിൽ വാലന്റൈൻസ് ഡേ ആഘോഷിക്കാറില്ല

February 6, 2023
Google News 2 minutes Read
countries where valentine's day not celebrated

മനസിലൊളിപ്പിച്ച പ്രണയത്തിന്റെ തുറന്നു പറച്ചിലുകൾ, സ്നേഹ സമ്മാനങ്ങൾ, പൂക്കൾ, ഒരുമിച്ചുള്ള യാത്രകൾ, ഭക്ഷണം….പ്രണയ ദിനമായ വാലന്റൈൻസ് ഡേ ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ( countries where valentine’s day not celebrated )

മലേഷ്യ

2005 ലാണ് മലേഷ്യയിലെ ഫത്വ കൗൺസിൽ വാലന്റൈൻസ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു.

ഇറാൻ

ഇറാനിൽ വാലന്റൈൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റൈൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താൻ

2016 ൽ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്താൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റൈൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ല.

ഇന്തോനേഷ്യ

ഇന്തോനേഷ്യയിൽ വാലന്റൈൻസ് ഡേ വിലക്കിക്കൊണ്ട് നിയമമൊന്നും ഇല്ലെങ്കിലും ചില പ്രദേശങ്ങളിൽ വാലന്റൈൻസ് ഡേയോ അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിൽപനയോ പ്രോത്സാഹിപ്പിക്കാറില്ല.

ഉസ്‌ബെകിസ്താൻ

2012 വരെ ഉസ്‌ബെകിസ്താനിൽ വാലന്റൈൻസ് ഡേ ആചരിക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വാലന്റൈൻസ് ഡേക്ക് പകരം അന്ന് രാജ്യത്തിന്റെ വീരനേതാവായ ബാബറിന്റെ ജന്മദിനം ആഘോഷിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വാലന്റൈൻസ് ഡേ ആചരിക്കുന്നത് ഇതുവരെ നിയമപരമായി നിരോധിച്ചിട്ടില്ല.

Story Highlights: countries where valentine’s day not celebrated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here