ഐസിസി വനിതാ ടി20 ലോകകപ്പ്: ആരൊക്കെ എന്നൊക്കെ നേർക്കുനേർ? മുഴുവൻ ഷെഡ്യൂൾ അറിയാം

ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടത്തിനായി 10 ടീമുകൾ കച്ചമുറുക്കി കഴിഞ്ഞു. ടൂർണമെന്റിന് മുന്നോടിയായ സന്നാഹമത്സരങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് എതിരാളികൾ. ഫെബ്രുവരി 10 ന് ഔദ്യോഗികമായി മത്സരങ്ങൾക്ക് തുടക്കമാവും. ന്യൂലാൻഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.
ഫെബ്രുവരി 26 ന് കേപ്ടൗണിലാണ് കലാശപ്പോര്. ആരൊക്കെ എന്നൊക്കെ മുഖാമുഖം എത്തും? മുഴുവൻ മത്സരക്രമം അറിയാം. രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് 1. ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഗ്രൂപ്പ് 2 ലും പോരടിക്കും. ഫെബ്രുവരി 12 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കേപ് ടൗൺ ഗ്രൗണ്ടിൽ ചിരവൈരികളായ പാകിസ്താനെ ഇന്ത്യൻ വനിതകൾ നേരിടും. വൈകിട്ട് 6.30 നാണ് മത്സരം.
ഐസിസി ടി20 വനിതാ ലോകകപ്പ് ഷെഡ്യൂൾ:
- ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക ഫെബ്രുവരി 10 ന്
- വെസ്റ്റ് ഇൻഡീസ് vs ഇംഗ്ലണ്ട് ഫെബ്രുവരി 11 ന്
- ഓസ്‌ട്രേലിയ vs ന്യൂസിലാൻഡ് ഫെബ്രുവരി 11 ന്
- ഇന്ത്യ vs പാകിസ്താൻ ഫെബ്രുവരി 12 ന്
- ബംഗ്ലാദേശ് vs ശ്രീലങ്ക ഫെബ്രുവരി 12 ന്
- അയർലൻഡ് vs ഇംഗ്ലണ്ട് ഫെബ്രുവരി 13 ന്
- ദക്ഷിണാഫ്രിക്ക vs ന്യൂസിലാൻഡ് ഫെബ്രുവരി 13 ന്
- ഓസ്‌ട്രേലിയ vs ബംഗ്ലാദേശ് ഫെബ്രുവരി 14 ന്
- വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ ഫെബ്രുവരി 15 ന്
- പാകിസ്ഥാൻ vs അയർലൻഡ് ഫെബ്രുവരി 15 ന്
- ശ്രീലങ്ക vs ഓസ്‌ട്രേലിയ ഫെബ്രുവരി 16 ന്
- ന്യൂസിലൻഡ് vs ബംഗ്ലാദേശ് ഫെബ്രുവരി 17 ന്
- വെസ്റ്റ് ഇൻഡീസ് vs അയർലൻഡ് ഫെബ്രുവരി 17 ന്
- ഇംഗ്ലണ്ട് vs ഇന്ത്യ ഫെബ്രുവരി 18 ന്
- ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഫെബ്രുവരി 18 ന്
- പാകിസ്ഥാൻ vs വെസ്റ്റ് ഇൻഡീസ് ഫെബ്രുവരി 19 ന്
- ന്യൂസിലാൻഡ് vs ശ്രീലങ്ക ഫെബ്രുവരി 19 ന്
- ഇന്ത്യ vs അയർലൻഡ് ഫെബ്രുവരി 20 ന്
- ഇംഗ്ലണ്ട് vs പാകിസ്ഥാൻ ഫെബ്രുവരി 21 ന്
- ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് ഫെബ്രുവരി 21 ന്
- സെമിഫൈനലിസ്റ്റ് 1 vs സെമിഫൈനലിസ്റ്റ് 2 ഫെബ്രുവരി 23 ന്
- സെമിഫൈനലിസ്റ്റ് 3 vs സെമിഫൈനലിസ്റ്റ് 4 ഫെബ്രുവരി 24 ന്
- ഫൈനൽ ഫെബ്രുവരി 26 ന്
ഐസിസി വനിതാ ടി20 ലോകകപ്പ് എപ്പോൾ എവിടെ കാണണം?
- ഇന്ത്യ – ഡിസ്നി ഹോട്ട്സ്റ്റാർ/സ്റ്റാർ സ്പോർട്സ്
- യുഎസ് – ESPN+
- യുകെ – സ്കൈ ക്രിക്കറ്റ്/ സ്കൈഗോ
- ദക്ഷിണാഫ്രിക്ക – സൂപ്പർസ്‌പോർട്ട് സൂപ്പർസ്‌പോർട്ട് വെബ്‌സൈറ്റ്
- ഓസ്‌ട്രേലിയ – ഫോക്‌സ് സ്‌പോർട്‌സ് 501, 503/ കായോ, ഫോക്‌സ്റ്റൽഗോ, ഫോക്‌സ്റ്റൽ നൗ
- മിക്ക മത്സരങ്ങളും ICC.tv-യിലും സ്ട്രീം ചെയ്യുന്നതാണ്.
Story Highlights: ICC Women’s T20 World Cup 2023: Full Schedule How To Watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here