Advertisement

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി

February 6, 2023
Google News 3 minutes Read

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.(national green hydrogen mission give new direction to india)

ഊർജ വികസന മേഖലയിൽ ഇന്ത്യക്ക് സമാനതകളില്ലാത്ത അവസരങ്ങളുണ്ട്. ഊർജ സ്രോതസ്സുകളുടെയും ഊർജ പരിവർത്തനത്തിന്റെയും വികസന പ്രക്രിയകളുടെ കാര്യത്തിൽ ഇന്ത്യ തലയുയർത്തി നിൽക്കുന്നു; ഇത് 21-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ മഹത്തായ ഭാവി കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:‘ഇന്ധന സെസ് പിൻവലിക്കണം’; സഭാകവാടത്തില്‍ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹത്തിൽ

അതേസമയം ഭൂചലനത്തിൽ ദുരിതം അനുഭവിക്കുന്നവർക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കനത്ത നാശം വിതച്ച തുർക്കിക്ക് അടിയന്തര സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ദുന്തത്തിൽ അടിയന്തര സഹായം നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി.

“തുർക്കിയിലെ ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും സ്വത്തു നാശനഷ്ടങ്ങളിലും വേദനിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു, ഈ ദുരന്തത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണ്. ‘ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Story Highlights: national green hydrogen mission give new direction to india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here