Advertisement

പന്തീരങ്കാവ് യുഎപിഎ കേസ്: വിചാരണ നടപടികള്‍ ബുധനാഴ്ച ആരംഭിക്കും

February 6, 2023
Google News 3 minutes Read

പന്തീരാങ്കാവ് യുഎപിഎ കേസിന്റെ വിചാരണ നടപടികള്‍ ഫെബ്രുവരി 8ന് ആരംഭിക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുക. കേസിന്റെ ആദ്യ നടപടിയുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കലാകും നടക്കുക. കേസിലെ നാല് പ്രതികളുടെയും വിചാരണ ഒരുമിച്ചാണ് നടത്തുന്നത്. (Pantheeramkavu uapa case Trial proceedings to begin on Wednesday)

കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പിടിയിലായത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാം പ്രതി സി പി ഉസ്മാന്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ വിജിത്ത് വിജയനും പങ്കുണ്ടെന്ന് കണ്ടെത്തി പ്രതി ചേര്‍ത്തിരുന്നു.

Read Also:‘യുഡിഎഫ് സര്‍ക്കാര്‍ 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന വാദം കള്ളം’; ധനമന്ത്രിക്കെതിരെ കെ സുധാകരന്‍

ഉസ്മാനും വിജിത്തും പിന്നീട് അറസ്റ്റിലായി. 2021 ജനുവരി 21നാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അനുബന്ധ കുറ്റപത്രം എന്‍ഐഎ കോടതിയില്‍ നല്‍കിയിരുന്നു.

Story Highlights: Pantheeramkavu uapa case Trial proceedings to begin on Wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here