Advertisement

മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിൽ

February 6, 2023
Google News 2 minutes Read

മാവേലിക്കര സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പൊലീസ് പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയെയാണ് പിടികൂടിയത്. തിരുവല്ല തുകലശേരിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആയുധനിയമം അടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ വീണ്ടും കേസെടുത്തു.

പ്രാഥമികകൃത്യങ്ങൾ നടത്തുന്നതിനായി ജനുവരി 26നു രാവിലെ സെല്ലിൽ നിന്നു പ്രതികളെ പുറത്തിറക്കിയപ്പോൾ ജയിലിന്റെ വടക്കുഭാഗത്തെ അരമതിൽ വഴി വനിതാജയിലിന്റെ മതിലിൽ കയറി താഴേക്കു ചാടിയാണു പ്രതി കടന്നത്. യുവതിയോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്ത സഹോദരനെ ആക്രമിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് വിഷ്ണു.

മാവേലിക്കര ജയിലിലേക്കു റിമാൻ‍ഡ് ചെയ്യപ്പെട്ട വിഷ്ണുവുമായി ജനുവരി 25നു രാത്രി ജയിലിന്റെ വാതിലിൽ എത്തിയപ്പോൾ പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ടു ഉടൻ തന്നെ പിടികൂടി. ഇതിനു പിന്നാലെ റിമാൻഡ് ചെയ്യപ്പെട്ട പ്രതി ജനുവരി 26നു രാവിലെ ജയിൽ ചാടുകയായിരുന്നു.ജഡ്ജിമാരുടെ ക്വാർട്ടേഴ്സിനു സമീപത്തുകൂടി പ്രധാന റോഡിലെത്തിയ വിഷ്ണു സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് അതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു ടൗണിൽ ഇറങ്ങി. സ്വകാര്യ ബസിൽ കയറി തിരുവല്ല കാവുംഭാഗത്തിറങ്ങിയ വിഷ്ണു വീട്ടിലെത്തിയ ശേഷമാണു ഒളിവിൽ പോയത്.

Read Also:ഈരാറ്റുപേട്ടയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ

Story Highlights: Police caught the accused who escaped from jail in Mavelikara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here