Advertisement

പൊതുസ്ഥാപനങ്ങള്‍ക്ക് ഭരണാധികാരികളുടെ പേരിടാന്‍ അനുമതി നേടണം; സൗദിയില്‍ പുതിയ നിയമം

February 6, 2023
Google News 3 minutes Read

സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുസംബന്ധിച്ച കരടു നിയമം തയ്യാറാക്കിയതായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. സൗദി ഭരാധികാരികള്‍, രാജാക്കന്‍മാര്‍, കിരീടാവകാശികള്‍, സൗഹൃദ രാഷ്ട്രത്തലവന്‍മാര്‍ എന്നിവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് ഉന്നത അധികാരികളുടെ അനുമതി ആവശ്യമാണ്. (Public firms shall not name after kings without permission new saudi law)

അക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്സ തുടങ്ങി മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അതിനോട് സാമ്യമുളള നാമങ്ങളോ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. ദൈവത്തെ വിശേഷിപ്പിക്കുന്ന അസ്മാ ഉല്‍ ഹുസ്ന എന്നറിയപ്പെടുന്ന 99 നാമങ്ങളും പൊതു സ്ഥാപനങ്ങള്‍ക്ക് അനുവദിക്കില്ല. സമാധാനം എന്നര്‍ത്ഥമുളള അല്‍സലാം പോലുള്ള ഏതാനും പേരുകള്‍ അനുവദിക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു.

പങ്കെടുക്കുന്നത് 700ഓളം സാങ്കേതിക വിദഗ്ധര്‍; ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കംRead Also:

ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ഉറപ്പുനല്‍കുന്ന വിധം പേരുകളുടെ വിവരം പ്രസിദ്ധീകരിക്കും. ഇതിന് ആവശ്യമായ നയങ്ങള്‍ക്കും സംവിധാനങ്ങളും ലഭ്യമാക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു. നിയമത്തിന് അംഗീകരാരം നല്‍കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ അവസരം ഉണ്ട്. ഇതിനാണ് കരട് പ്രസിദ്ധീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

Story Highlights: Public firms shall not name after kings without permission new saudi law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here