ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്. ( student fell from bus injured )
രാവിലെ 9.00 മണിക്ക് ദേശീയപാതയിൽ ആലുവ കമ്പനിപടിക്കടുത്ത് വച്ചാണ് അപകടം നടക്കുന്നത്. കമ്പനിപ്പടി ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്പൂണിത്തുറ ബസിൽ കയറി ബസ് 200 മീറ്റർ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. തുറന്ന് പോയ ഡോറിലൂടെ ബസിന്റെ ചവിട്ട്പടിയിൽ നിന്ന വിദ്യാർത്ഥി റോഡിലേക്ക് വീഴുകയായിരുന്നു.
ചവിട്ട് പടിയിൽ നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടി കിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. തെറിച്ച് വീണ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ബോധം വരാത്തതിനെ തുടർന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.
Story Highlights: student fell from bus injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here