‘ ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപി’ : രാജ്‌നാഥ് സിംഗ്

ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണചൂടിൽ. ബിജെപി, സിപിഐഎം, കോൺഗ്രസ്, എന്നീ പാർട്ടികളുടെ ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തി. ഇടത് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപിയാണെന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ( bjp changed tripura says rajnath singh )
ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ എന്നിവർ ത്രിപുരയിൽ പ്രചരണം തുടരുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ഉണ്ടാകും.അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തിയ പാർട്ടികളാണ് സിപിഐഎമ്മും കോൺഗ്രസുമെന്ന് യോഗി ആദിത്യ നാഥ് ആരോപിച്ചു. സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് ഇന്ന് സംസ്ഥാനത്ത് പ്രചരണം ആരംഭിക്കും.
അതേസമയം, ഇത്തവണ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല എന്നതാണ് തന്റെ തീരുമാനമെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ട്വന്റിഫോറിനോട് പറഞ്ഞു. യുവാക്കൾക്ക് അവസരം നൽകാനാണ് മാറിനിൽക്കുന്നത്. ശക്തമായ നേതൃത്വത്തെ വളർത്തി കൊണ്ടുവരാൻ ആണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ത്രിപുരയിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും ധാരണയിലെത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് കോൺഗ്രസുമായി നീക്കു പോക്ക് ഉണ്ടാക്കിയതെന്ന് മണിക് സർക്കാർ പറഞ്ഞു. ബിജെപി സർക്കാരിന്റെ സെമി ഫാസിസ്റ്റ് ഭീകരതയാണ് ഇത്തരത്തിൽ ഒരു സാഹചര്യത്തിന് കാരണം. ‘ മോദിയോ, അമിത്ഷയോ പ്രചരണനടത്തിയിട്ട് പ്രയോജനം ഇല്ല. ജനവികാരം ബിജെപിക്ക് എതിരാണ്’ മണിക് സർക്കാർ പറഞ്ഞു.
Story Highlights: bjp changed tripura says rajnath singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here