ലഹരിക്ക് അടിമയായ യുവാവിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ ഒരു കുടുംബം

ലഹരിക്ക് അടിമയായ യുവാവിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ യുവതിയും രണ്ട് പെൺകുട്ടികളും. മലപ്പുറം വളളിക്കുന്ന് കാട്ടുങ്ങൽ പറമ്പിലാണ് സംഭവം.കഴിഞ്ഞ വർഷം യുവതിയുടെ സ്‌കൂട്ടർ അഗ്‌നിക്ക് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജയിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ലഹരി ഉപയോഗിച്ച് മിക്ക ദിവസങ്ങളിലും വീട്ടിൽ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി 24 നോട് പറഞ്ഞു. ( drug addict attack woman in malappuram )
കഴിഞ്ഞ വർഷം ഫെബ്രുവരി 18 ന് വീട്ടിൽ നിർത്തിയിട്ട യുവതിയുടെ ബൈക്ക് ഇസ്മായിൽ എന്ന യുവാവ് അഗ്‌നിക്കിരയാക്കി. തുടർന്ന് അതെ മാസം 25 ന് യുവാവിനെ പോലീസ് പിടികൂടി.എന്നാൽ ജയിൽ നിന്ന് പുറത്ത് ഇറങ്ങിയ യുവാവ് നിരന്തരം ഈ കുടുംബത്തെ ദ്രോഹിക്കുകയാണ്.
യുവതിയുടെ ഭർത്താവ് ഗൾഫിലാണ് അതുകൊണ്ട് തന്നെ ചെറിയ രണ്ട് പെൺമക്കളുമായി യുവതി തനിച്ചാണ് ഇവിടെ താമസിക്കുന്നത്.വീടിന് കല്ലെറിഞ്ഞും, അസഭ്യം പറഞ്ഞും, സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകൾ ഇട്ടും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതായി യുവതി പറയുന്നു.
‘2020 തൊട്ടേ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുന്നുണ്ട്. ഫോട്ടോയ്ക്കല്ല പ്രശ്‌നം, അതിനിടുന്ന ക്യാപ്ഷനാണ്. പല ഫേക്ക് അക്കൗണ്ടുകളും തുടങ്ങി നാട്ടുക്കാരെ മുഴുവൻ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷമാണ് ഫോട്ടോയ്ക്ക് മോശം ക്യാപ്ഷനിട്ട് അപകീർത്തിപ്പെടുത്തുന്നത്’- യുവതി പറഞ്ഞു.
വിഷയത്തിൽ പരപ്പനങ്ങാടി പോലീസ് കേസ് എടുത്തതായും, തുടർ നടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്ന് സി.ഐ അറിച്ചു.
Story Highlights: drug addict attack woman in malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here