സൗദിയിൽ നെഞ്ച് വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി

സൗദി അൽകോബാറിലെ കഫ്തീരിയയിൽ ജോലി ചെയ്യവേ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം തനാളൂർ സ്വദേശി പുതിയന്തകത്ത് അബ്ദുൽ സലാം തുടർ ചികിത്സയ്ക്കായി ഇന്ന് നാട്ടിലേക്ക് മടങ്ങി.
ഹൃദയാഘാതം മൂലം സർജറി നടത്തുകയും, വൃക്ക രോഗം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി രണ്ട് ഡയാലിസിസിനും വിധേയമാക്കിയ ഇദ്ദേഹത്തെ നാട്ടിലെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. അബ്ദുൽ സലാമിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും അൽ കോബാർ കെഎംസിസിയെ ബന്ധപ്പെട്ടതിനെ തുടർന്ന് വെൽഫേർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ ഇടപെടുകയും ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്ത് യാത്രയിൽ അനുഗമിക്കുയും ചെയ്തു.
Story Highlights: man returned malappuram saudi hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here