‘പത്താൻ ‘ പ്രദര്‍ശിനത്തിനിടയിൽ സ്‌ക്രീന്‍ കുത്തിക്കീറി; പ്രദര്‍ശനം നിര്‍ത്തി; അറസ്റ്റ്

ബീഹാറിലെ ബേട്ടിയ ജില്ലയിൽ ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താൻ ‘ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി. പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്. തുടര്‍ന്ന് പ്രതി സ്ഥലം വിട്ടു. ബേട്ടിയ ജില്ലയിലെ ചന്‍പട്ടിയ ബ്ലോക്കിലെ ലാല്‍ ടാക്കീസിലാണ് സ്‌ക്രീന്‍ കുത്തിക്കീറിയത്. ചൊവ്വാഴ്ച രാത്രി ഫസ്റ്റ് ഷോ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്.(miscreant tore screen of cinema hall in bihar)
സംഭവത്തെ തുടര്‍ന്ന് തീയറ്ററിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തി. പ്രതിയുടെ കൂട്ടുകാരെ തീയറ്ററിന് അകത്തുണ്ടായിരുന്നുവര്‍ വളഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.
പ്രതിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നാല് യുവാക്കള്‍ ചിത്രം കാണാനെത്തി. ചിത്രം നടന്നുകൊണ്ടിരിക്കേ ഇവരിലൊരാള്‍ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീന്‍ കുത്തിക്കീറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story Highlights: miscreant tore screen of cinema hall in bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here